കേരളം

പുറത്തുവന്നത് ഉള്ളിലുള്ള അശ്ലീലം; ജോയിസ് ജോര്‍ജിന് എതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ മുന്‍ എംപി ജോയിസ് ജോര്‍ജിന് എതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ജോയിസ് ജോര്‍ജിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് എതിരെ നടത്തിയത് അങ്ങേയറ്റം മോശമായ പരാമര്‍ശമാണ്.

രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നത് കണ്ട് വിറളി പൂണ്ടിരിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് ജോയിസ് ജോര്‍ജിനെ പോലെയൊരു മുന്‍ എംപി ഇത്ര തരംതാണ പ്രസംഗം നടത്തിയത്. ഒരിക്കലും അത് അംഗീകരിക്കാന്‍ സാധിക്കില്ല. ജോയിസ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം ഇന്നാട്ടിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയെയാണ് എന്നും അദ്ദേഹം പറഞ്ഞു. 

ജോയിസ് ജോര്‍ജിന് എതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി വ്യക്തമാക്കി. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്തുവരുന്നതന്നും ജോയിസ് അപമാനിച്ചത് വിദ്യാര്‍ത്ഥിനികളെ കൂടെയാണെന്നും ഡീന്‍ പറഞ്ഞു. 

ഇടുക്കി ഇരട്ടയാറില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം.രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്.

'പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളജിലേ രാഹുല്‍ ഗാന്ധി പോകുകയുള്ളു. അവിടെ എത്തിയാല്‍ പെണ്‍കുട്ടികളെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ അദ്ദേഹം പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞു നില്‍ക്കാനും കുനിഞ്ഞു നില്‍ക്കാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. ഇങ്ങനത്തെ പരിപാടിയുമായിട്ടാണ് പുള്ളി നടക്കുന്നത്' എന്നായിരുന്നു ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്