കേരളം

ഇനി 'ബാല്‍സിയുടെ' തൃശൂര്‍ പൂരം; ജയിച്ചു കയറി പി ബാലചന്ദ്രന്‍, സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ നിലനിര്‍ത്തി എല്‍ഡിഎഫ്. സിപിഐയുടെ പി ബാലചന്ദ്രന്‍ വിജയിച്ചു. അടിക്കടി മാറിവന്ന ട്രെന്റുകള്‍ക്ക് ഒടുവിലാണ് തൃശൂരില്‍ എല്‍ഡിഎഫ് വിജയിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ രണ്ടാമത് എത്തിയപ്പോള്‍ ബിജെപിയുടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

വോട്ടെണ്ണല്ലിന്റെ ആദ്യ റൗണ്ടുകളില്‍ ഏറെപ്പിന്നിലായിരുന്നു ബാലചന്ദ്രന്‍. അവസാന റൗണ്ടുകളില്‍ പോരാട്ടം പത്മജയും ബാലചന്ദ്രനും തമ്മിലായി. 1,115 വോട്ടിനാണ് ബാലചന്ദ്രന്‍ വിജയം നേടിയത്. 

തെരഞ്ഞെടുപ്പ് അവലോകന കണക്കുകളില്‍ സിപിഐയുടെയും സിപിഎമ്മിന്റെയും പട്ടികയ്ക്ക് പുറത്തായിരുന്നു തൃശൂരിന്റെ സ്ഥാനം. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ പോലും ഞെട്ടിക്കുന്നതാണ് പി ബാലചന്ദ്രന്റെ വിജയം. 

ഇതോടെ തൃശൂര്‍ ജില്ലയില്‍ ഒരിടത്ത് മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ. ചാലക്കുടിയിലാണ് നിലവില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ