കേരളം

സിപിഐ മന്ത്രിമാര്‍ നാലുപേരും പുതുമുഖങ്ങള്‍; നേതൃയോഗത്തില്‍ ധാരണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഐയില്‍ നിന്ന് കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍.അനില്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ട് സ്പീക്കറാകും. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഇ ചന്ദ്രശേഖരനെ സിപിഐ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. കെ രാജനാണ് ഉപനേതാവ്. പി എസ് സുപാല്‍ നിയമസഭാകക്ഷി സെക്രട്ടറി. ഇ കെ വിജയനാണ് പാര്‍ട്ടി വിപ്പ്.
 

ഇടതു മുന്നണി മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് സിപിഎം നേതൃയോഗത്തില്‍ ധാരണയായി. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കുമെന്നാണ് സൂചന.

ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ്, കെഎന്‍ബാലഗോപാല്‍, എംവി ഗോവിന്ദന്‍, പി രാജീവ്, വി ശിവന്‍കുട്ടി, കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, വിഎന്‍ വാസവന്‍, വി അബ്ദുറഹിമാന്‍, എന്നിവര്‍ മന്ത്രിമാരാകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം