കേരളം

യാസ് ചുഴലിക്കാറ്റ്: തെക്കന്‍ കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടൗട്ടെയ്ക്ക് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റു കൂടി വരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യത. കനത്ത മഴ പ്രതീക്ഷിക്കുന്ന തെക്കന്‍ കേരളത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ കേരളത്തില്‍ കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെയാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. അടുത്ത ദിവസം ഇത് യാസ് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

യാസ് ചുഴലിക്കാറ്റായി മാറുമെന്നും മെയ് 26നോ 27നോ ഒഡിഷ, ബംഗാള്‍ തീരം തൊടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിലായിരിക്കും കൂടുതല്‍ മഴ കിട്ടുക. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്നൊരുക്കം തുടങ്ങി. ചുഴലിക്കാറ്റ് ബാധിത മേഖലയില്‍ മത്സ്യബന്ധനം വിലക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍, ഒഡിഷ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കും.

അതിനിടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തി. അടുത്ത രണ്ടാഴ്ച കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കാലവര്‍ഷ വരവിന്റെ സൂചനയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്