കേരളം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മലപ്പുറത്ത് ബിരിയാണി ഉണ്ടാക്കി, പൊലീസിനെ കണ്ട് ഓടി; 15 വാഹനങ്ങള്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരുവാരകുണ്ടില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടം ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാന്‍ ശ്രമം. വിവരം അറിഞ്ഞ് പൊലീസെത്തിയതോടെ യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. 

ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മുപ്പതോളം വരുന്ന സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാന്‍ ശ്രമിച്ചത്.
പൊലീസിനെ കണ്ടതോടെ ഒത്തു കൂടിയവരെല്ലാം ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ എത്തിയ പതിനഞ്ച് വാഹനങ്ങളും ബിരിയാണി പാത്രങ്ങളും കരുവാരകുണ്ട്  പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സമാനമായ നിലയില്‍ മഞ്ചേരിയില്‍ യുവാക്കള്‍ അല്‍ഫാം ഉണ്ടാക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞിരുന്നു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പത്താം ദിവസം പിന്നിടുമ്പോഴും മലപ്പുറത്ത് രോഗബാധയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഇന്നലത്തെ കണക്ക് പ്രകാരം കോവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നതിന്റെ സൂചനയുണ്ടെങ്കിലും മറ്റ് ജില്ലകളിലേതിന് സമാനമായ കുറവില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്നലെയും മലപ്പുറത്താണ്.  4,751 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തി. ചൊവ്വാഴ്ച ഇത് 26.57 ശതമാനമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!