കേരളം

'നടന്നത് കോണ്‍ഗ്രസിന്റെ അഴിഞ്ഞാട്ടം'; ജോജു ജോര്‍ജിന് എതിരായ ആക്രമണം പ്രതിഷേധാര്‍ഹം: എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ കോണ്‍ഗ്രസിന്റെ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ ജോജുവിന്റെ കാര്‍ തകര്‍ക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ നടപടി അപലപനീയമാണ്. അക്രമത്തെ ന്യായീകരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്നും എഐവൈഎഫ് ആരോപിച്ചു.

ജോജുവിന്റെ കാര്‍ തകര്‍ത്തത് സ്വാഭാവിക പ്രതികരണമാണെന്നാണ് കെ സുധാകരന്‍ പറയുന്നത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന നുണ പ്രചരിപ്പിക്കാന്‍ കെ സുധാകരനെ പോലെ ഒരു ജന പ്രതിനിധി ശ്രമിക്കുന്നത് പരിഹാസ്യമാണ്. അക്രമം നടത്തുന്നവരെ ന്യായീകരിക്കുകയും അതിനായി പച്ചക്കള്ളം പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്. ഇത്തരം അക്രമങ്ങളെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.ജോജുവിനെ ആക്രമിച്ചവര്‍ക്കെതിരെ നിയമ നടപടി പൊലീസ് സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

സംഭവത്തിനെതിരെ എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസിന്റെ അഴിഞ്ഞാട്ടമാണ് എറണാകുളത്ത് പ്രതിഷേധത്തിന്റെ പേരില്‍ നടന്നതെന്ന് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു