കേരളം

സെമി കേഡര്‍ എന്തെന്ന് അറിയില്ല, പാര്‍ട്ടി ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ പഠിക്കാം: എംഎം ഹസന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോണ്‍ഗ്രസിലെ സെമി കേഡര്‍ സംവിധാനം എന്തെന്ന് അറിയില്ലെന്ന് മുതിര്‍ന്ന നേതാവും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസന്‍. സെമി കേഡര്‍ എന്തെന്ന് പാര്‍ട്ടി ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ പഠിക്കാമെന്ന് ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പുകള്‍ തമ്മിലല്ല മത്സരം. വ്യക്തികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അഞ്ചു രൂപ അംഗത്വമുള്ള, താത്പര്യമുള്ള ആര്‍ക്കും സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഗ്രൂപ്പു രഹിത പ്രവര്‍ത്തനമെന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കുടുതല്‍ പറയുന്നില്ലെന്നും ഹസന്‍ പ്രതികരിച്ചു. 

ഇന്ധന വില കുതിച്ചുകയറിയപ്പോള്‍ തുച്ഛമായ കുറവു മാ്ത്രമാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. 

വഴിതടയല്‍ സമരത്തെ കോണ്‍ഗ്രസ് ഒരുകാലത്തും അനുകൂലിച്ചിട്ടില്ലെന്നും എംഎം ഹസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ