കേരളം

അമിതവേഗത, കൊച്ചിയില്‍ സ്വകാര്യ ബസ് 13 വാഹനങ്ങളെ ഇടിച്ചിട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് ഫൈന്‍ ആര്‍ട്‌സ് ഹാളിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഒന്നിന് പിറകേ ഒന്നായി 13 വാഹനങ്ങളില്‍ ഇടിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിലെ പ്രായമായ രണ്ട് സ്്ത്രീകള്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. വളവ് തിരിഞ്ഞ് വന്ന സ്വകാര്യ ബസിന്റെ ബ്രേക്ക് ന്ഷ്ടപ്പെടുകയായിരുന്നു. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ആദ്യം മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് റോഡിന്റെ ഇരുവശങ്ങളിലുമായി പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. പിന്നാലെ മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരില്‍ ചിലര്‍ക്കും നിസാര പരിക്കുകളുണ്ട്.

അതിനിടെ ബസ് ഇടിച്ച് ഒരു പെട്ടി ഓട്ടോറിക്ഷ മറിഞ്ഞു. മറ്റൊരു ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന രണ്ടു പെണ്‍കുട്ടികള്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞനിലയിലായിരുന്നു. പൊലീസെത്തി വാഹനങ്ങള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍