കേരളം

റേഷൻ കടകളിൽ പരാതിപ്പെട്ടി എത്തി; ആദ്യത്തെ പരാതി പരാതിപ്പെട്ടിക്കെതിരെ! 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിവിൽ സപ്ലൈസ് ‘തെളിമ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ  റേഷൻ കടകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചു. റേഷൻകടകളിൽ നിന്ന് കിട്ടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ്, ഡിപ്പോ ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് വകുപ്പിനെ അറിയിക്കാൻ അവസരമൊരുക്കുന്നതാണ് പരാതിപ്പെട്ടി. പദ്ധതിയിൽ എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെയാണു പരാതി സമർപ്പിക്കാനുള്ള സമയം. 

സിവിൽ സപ്ലൈസ് കമ്മിഷണറുടെ ഉത്തരവനുസരിച്ച് താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് റേഷൻ കടകളിൽ പരാതിപ്പെട്ടി സ്ഥാപിക്കാൻ റേഷൻ കടക്കാർക്ക് നിർദേശം നൽകി. 2 അടി പൊക്കവും ഒരടി വീതിയും നീളവും ഉള്ള ബോക്സുകളാണ് എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചിരിക്കുന്നത്. ബോക്സ് പൂട്ടി താക്കോൽ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട റേഷനിങ് ഇൻസ്പക്ടർക്കാണ്. എല്ലാ ആഴ്ചയും അവസാനത്തെ പ്രവൃത്തി ദിവസം റേഷനിങ് ഇൻസ്പെക്ടർമാർ പരാതികളും അപേക്ഷകളും നിർദേശങ്ങളും ശേഖരിച്ച് താലൂക്ക് സപ്ലൈ ഓഫിസിലെത്തിക്കും. ഇവ എആർഡി തല വിജിലൻസ് കമ്മിറ്റിക്കു കൈമാറും. ഡിസംബർ 16നും 31നും ഇടയിൽ താലൂക്ക് തലത്തിൽ സ്പെഷൽ ഡ്രൈവ് നടത്തി എല്ലാ പരാതികളിലും അന്തിമ തീർപ്പ് കൽപ്പിക്കുമെന്നണ് അറിയിച്ചിരിക്കുന്നത്. 

ആദ്യത്തെ പരാതി

കടകളിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ പരാതിപ്പെട്ടി എന്ന് എഴുതാത്തതിനെതിരെയാണ് ആദ്യത്തെ പരാതി ഉയർന്നത്. പെട്ടിക്കു മുകളിൽ പരാതിപ്പെട്ടി എന്നതിനു പകരം ‘തെളിമ 2021’ എന്നു രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ഫോട്ടോയുള്ള സ്റ്റിക്കറാണു പതിച്ചിരിക്കുന്നത്.‘എന്റെ റേഷൻ കാർഡ് തെറ്റുകളില്ലാതെ’, ‘കാർഡിലെ പിശകുകൾ തിരുത്താനുള്ള അവസരം’ എന്നെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. റേഷൻ കടകളെക്കുറിച്ചുള്ള പരാതികൾ പറയാം എന്ന വിവരം മറച്ചുവച്ചാണ് മറ്റ് കാര്യങ്ങൾ പരാതിപ്പെട്ടിതൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ