കേരളം

സ്‌കൂള്‍ തുറക്കല്‍ : രണ്ടാംഘട്ട യോഗങ്ങള്‍ ഇന്ന് ; വിദ്യാര്‍ത്ഥി- തൊഴിലാളി സംഘടനകളുമായും ഡിഡിഇമാരുമായും ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട യോഗങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി ശിവന്‍കുട്ടി ചര്‍ച്ച നടത്തും. 

വൈകീട്ട് മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുമായും അഞ്ചരയ്ക്ക് മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുമായും ചര്‍ച്ച നടത്തും. ആറു മണിയ്ക്ക് ഡിഡിഇമാരുടെയും ആര്‍ഇഡിമാരുടെയും യോഗം ചേരും. 

നാളെ ഡിഇഒമാരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.  ഈ മാസം അഞ്ചിന് അന്തിമ മാർ​ഗരേഖ പുറത്തിറക്കും. സ്‌കൂള്‍ തുറക്കുമ്പോള്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കേണ്ടെന്ന് കഴിഞ്ഞ ദിവസം അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 

ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാനായി ഹാപ്പിനെസ്സ് ക്ലാസ്സുകള്‍ നടത്തും.  തുടക്കത്തില്‍ നേരിട്ട് പഠനക്ലാസ്സുകളുണ്ടാകില്ല. പ്രൈമറി ക്ലാസ്സുകാര്‍ക്ക് ബ്രിഡ്ജ് ക്ലാസ്സുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത