കേരളം

ഡാം തുറന്നുവിട്ടു; കുത്തിയൊഴുകി വെള്ളം; ബൈക്കും യാത്രികനും ഒലിച്ചുപോയി; ഒടുവിൽ...

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കിൽ ബൈക്കും യാത്രികനും ഒലിച്ചു പോയി. പാലക്കാട് പെരുമാട്ടിയിലാണ് അപകടമുണ്ടായത്. അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. 

പെരുമാട്ടി മൂലത്തറ ഡാമിന് താഴെ നിലംപതി പാലത്തിലൂടെ ബൈക്കിൽ പോകവേ മുനിയപ്പനാണ് (34) ഒഴുക്കിൽപ്പെട്ടത്. ഡാമിൽ നിന്നു തുറന്നുവിട്ട വെള്ളത്തിന്റെ  ശക്തമായ ഒഴുക്കിൽ ബൈക്കും മുനിയപ്പനും പാലത്തിനു താഴേക്ക് ഒലിച്ചു പോകുകയായിരുന്നു.

ഒഴുക്കിൽപ്പെട്ട് നീങ്ങിയ മുനിയപ്പന് പുഴയുടെ നടുവിലുള്ള ചെറിയ തുരുത്തിൽ പിടിച്ചുനിൽക്കാൻ സാധിച്ചെങ്കിലും കരയിലെത്താനായില്ല. തുടർന്ന് അഗ്നിശമന സേനാംഗങ്ങളെത്തി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

ചിറ്റൂർ അഗ്‌നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ളവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. സിവിൽ ഡിഫൻസ് അംഗം ബാബു നന്ദിയോടും പരിസരവാസികളായ  നാട്ടുകാരും  രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മീനാക്ഷിപുരം പൊലീസ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ നിലംപതി പാലം താതാകാലികമായി അടച്ചിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു