കേരളം

നിസാമുദ്ദീന്‍ എക്‌സ്പ്രസ് കവര്‍ച്ച; പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരെ മയക്കി കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. ബംഗാള്‍ സ്വദേശികളായ സുബൈര്‍, ഹയാം, അലി എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരെ തിരുവനന്തപുരത്ത്  എത്തിക്കും. 

സെപ്റ്റംബര്‍ 12ന് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ വെച്ചായിരുന്നു പ്രതികള്‍ കവര്‍ച്ച നടത്തിയത്. ആഗ്രയില്‍ നിന്ന് കായംകുളത്തേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന വിജയലക്ഷ്മിയും മകള്‍ അഞ്ജലുവും തിരുനെല്‍വേലി സ്വദേശി കൗസല്യയുമാണ് മോഷണത്തിന് ഇരയായത്.

സ്ത്രീകള്‍ ശുചിമുറിയില്‍ പോയപ്പോള്‍  ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തില്‍ പ്രതികള്‍ മയക്കുരുന്ന് കലര്‍ത്തുകയായിരുന്നു.ഇവരുടെ ബാഗിലുണ്ടായിരുന്ന പത്തുപവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുകളുമാണ് മോഷ്ടിച്ചത്.  

ആലുവയിലേക്കു വന്ന തിരുനെല്‍വേലി സ്വദേശി കൗസല്യയുടെ മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ചത്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വെ പൊലീസാണ് സ്ത്രീകളെ അസ്വാഭാവികമായ നിലയില്‍ കണ്ടെത്തിയത്. ഇവരോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്