കേരളം

കീം 2021: ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഇന്ന്, ഉച്ച വരെ സമയം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശന പ്രക്രിയയിലെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഇന്ന്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്. http://www.cee.kerala.gov.in വഴിയാണ് ഓപ്ഷൻ രജിസ്ട്രേഷൻ ചെയ്യേണ്ടത്. കോഴ്‌സ്/ബ്രാഞ്ച്, കോളജ്, ഫീസ് ഘടന തുടങ്ങിയവ പരിഗണിച്ചാണ് അപേക്ഷകർ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടത്.

എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ എന്നിവയിൽ ഏതെങ്കിലും ഒന്നിനോ ഒന്നിൽക്കൂടുതൽ വിഭാഗങ്ങളിലോ ഓപ്ഷൻ നൽകാൻ അർഹതയുണ്ടാകാം. താൻ ഉൾപ്പെട്ടിട്ടുള്ള സ്ട്രീമുകളിലെ എല്ലാ ഓപ്ഷനുകളും പരിഗണിക്കുകയും മുൻഗണന നിശ്ചയിച്ച് ഇത്  ഓൺലൈനായി പ്രവേശനപരീക്ഷാ കമ്മിഷണറെ അറിയിക്കുന്ന പ്രക്രിയയാണ് ഓപ്ഷൻ രജിസ്‌ട്രേഷൻ.

ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, അക്‌സസ് കോഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിക്കാം. ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിലെത്തിയശേഷം അവിടെ ലഭ്യമായ ഓപ്ഷനുകൾ അർഹതയും സ്ട്രീമും അനുസരിച്ച് ഒന്നിനുതാഴെ ഒന്നായി കാണാൻ കഴിയും. ഈ വിവരങ്ങൾ പരിശോധിച്ച്, അവയിൽനിന്ന് മുൻഗണനാക്രമത്തിൽ സെലക്ട് ബട്ടൺ ക്ലിക്കുചെയ്ത് ഒന്നിനുപിറകെ മറ്റൊന്നായി ഓപ്ഷനുകൾ തിരഞ്ഞെടുക്കണം. ആദ്യപരിഗണനവേണ്ടത് ആദ്യം സെലക്ട് ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവ 1, 2, 3.. എന്ന ക്രമനമ്പറിൽ വരും. ഇതാണ് ഓപ്ഷൻ പട്ടിക. 

ഏറ്റവും ആദ്യം പരിഗണിക്കേണ്ട ഓപ്ഷനാണ് ഒന്നാം ഓപ്ഷനായി തിരഞ്ഞെടുക്കേണ്ടത്.ഉൾപ്പെടുത്തിയ ഓപ്ഷനുകൾ ഒഴിവാക്കാനും ഉൾപ്പെടുത്താത്തവ ഉൾപ്പെടുത്താനും സൗകര്യമുണ്ട്. ഓപ്ഷനുകളുടെ മുൻഗണനക്രമം/സ്ഥാനം മാറ്റാനും സൗകര്യമുണ്ട്. അതിനുള്ള ക്രമീകരണങ്ങൾ ഹോം പേജിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും