കേരളം

തലാഖ്‌ ചൊല്ലിയതിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍, വീട്ടമ്മയെ തലക്കടിച്ച് വീഴ്ത്തി 

സമകാലിക മലയാളം ഡെസ്ക്

അടിമാലി: കോടതിയിൽ നിന്നുള്ള പൊലീസ് പ്രൊട്ടക്ഷൻ ഉത്തരവോടെ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന ഭാര്യക്ക് നേരെ വധശ്രമം. ഭർത്താവിന്റെ അടിയേറ്റ് പരിക്കേറ്റ ഖദീജ എന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവത്തിൽ ഭർത്താവ് കൊന്നത്തടി കണിച്ചാട്ട് പരീതിനെതിരെ പരാതി നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഖദീജയുടെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഉടനെ അടിമാലി താലൂക്കു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഖദീജ. 

രക്തസ്രവം നിലക്കാത്തതിനാൽ വിദഗ്ദ്ധ ചികിത്സക്ക് ആയി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 2019 സെപ്തംബറിൽ തലാക്ക് ചൊല്ലിയതിന് ശേഷം ഇയാൾ ഖാദിജയെ വാക്കത്തി ഉപയോഗിച്ച് വെട്ടിയിരുന്നു. അന്ന് ഉമ്മയെ രക്ഷിക്കാൻ ഇടയ്ക്കു കയറിയ മകൻ കമറുദീനും ആഴത്തിലുള്ള വെട്ടേറ്റു. 

ഖാദിജയെ ചൊവ്വാഴ്ച അടിച്ചു വീഴ്ത്തിയതിന് ശേഷം വീട്ടിൽ വീണ് പരിക്കേറ്റു എന്നാണ് പരീതും രണ്ടാം ഭാര്യയും ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പരീതുമായി വഴക്ക് ഉണ്ടായ വിവരം ഖദീജ കട്ടപ്പനയുള്ള മകൻ കമറുദ്ദീനെ അറിയിച്ചിരുന്നു. ഖാദിജയുടെ താടിയെല്ല് ഒടിഞ്ഞ നിലയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'