കേരളം

വൈപ്പിനില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി വൈപ്പിനില്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ട് കൂട്ടിയിടിച്ച് മുങ്ങി. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പുതുവൈപ്പിന് മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറ് കടലില്‍ വെച്ചായിരുന്നു സംഭവം. 

പുലര്‍ച്ചെ മീന്‍പിടിക്കാനായി പോയ സെന്റ് ആന്റണി എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. മുങ്ങിയ ബോട്ടില്‍ 48 മല്‍സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി. 

ഒരാള്‍ക്ക് ചെറിയ പരിക്കുള്ളതായും സൂചനയുണ്ട്. അപകടം ഉണ്ടായ ഉടനെ തന്നെ മറ്റു വള്ളക്കാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയതാണ് വന്‍ ദുരന്തം ഒഴിവായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്