കേരളം

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം ഇല്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. തൃശ്ശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. 

കേസില്‍ എല്ലാ വശങ്ങളില്‍നിന്നുമുള്ള കൃത്യമായ അന്വേഷണം വേണമെന്നു ഹൈക്കോടതി അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കി. കേസിന്റെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും പൊതുജനങ്ങള്‍ക്ക് മതിയായ കാര്യകാരണ സഹിതം വേറൊരു അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ എല്ലാവിധ അവകാശങ്ങളും ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ പ്രതി ആന്റോ അഗസ്റ്റിന്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു കോടതി നിര്‍ദേശം നല്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്