കേരളം

ഹർത്താൽ : സർവകലാശാല പരീക്ഷകൾ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രേഡ് യൂണിയനുകൾ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല മാറ്റി. ബിഎച്ച്എംസിടി നാലാം സെമസ്റ്റര്‍ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിയത്. ഇതിന് പുറമേ ഇന്ന് നടക്കാനിരുന്ന തിയറി പരീക്ഷകള്‍ ഒക്ടോബര്‍ ആറിലേക്കും മാറ്റിയിട്ടുണ്ട്.

തിയറി പരീക്ഷകള്‍ മാറ്റിവെച്ച പശ്ചാത്തലത്തില്‍ ഒക്ടോബര്‍ ആറിലെ ലാബ് പരീക്ഷകള്‍ ഒക്ടോബര്‍ 21ലേക്ക് മാറ്റിയതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരീക്ഷയുടെ സമയത്തില്‍ മാറ്റമില്ല. നേരത്തെ എംജി, കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളും ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

പിഎസ്‌സി വകുപ്പുതല പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം