കേരളം

ഫോട്ടോഷൂട്ടിനിടെ കാല്‍വഴുതി പുഴയില്‍ വീണു, നവവരന്‍ മുങ്ങിമരിച്ചു; ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി.

കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം. മാര്‍ച്ച് 14നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന് എത്തിയതാണ് ഇരുവരും. 

ഫോട്ടോ ഷൂട്ടിനിടെ റെജില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

ഭാര്യയും ഒഴുക്കില്‍പ്പെട്ടെങ്കിലും രക്ഷിക്കാന്‍ സാധിച്ചു. പെട്ടെന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് ജാനകിക്കാട് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍