കേരളം

ശ്രീനിവാസന്റെ ആരോ​ഗ്യനില തൃപ്തികരം; മെഡിക്കൽ ബുള്ളറ്റിൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോ​ഗ്യനില തൃപ്തികരം. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചികിത്സയോടും മരുന്നുകളോടും പ്രതികരിക്കുന്നുണ്ടെന്നും ആരോ​ഗ്യനില തൃപ്തികരമാണെന്നും ബുള്ളറ്റിനിൽ പറയുന്നു.

കഴിഞ്ഞ 30ന് പതിവു പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ഹൃദയധമനികളിൽ തടസം ശ്രദ്ധയിൽ പെട്ടതോടെയാണ് ചികിത്സയ്ക്കു നിർദേശമുണ്ടായത്. ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നതിനു താൽപര്യക്കുറവ് അറിയിച്ചതിനെ തുടർന്നായിരുന്നു 31ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്‌. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു