കേരളം

രാത്രി നടുറോഡില്‍ ചോരയില്‍ കുളിച്ച് എട്ടുമാസം പ്രായമായ കുഞ്ഞ്; രക്ഷകനായി സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രാത്രി  അപകടത്തില്‍പ്പെട്ട എട്ടുമാസം പ്രായമായ കുഞ്ഞിന് രക്ഷയായി സ്പീക്കര്‍ എം ബി രാജേഷ്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. തൃത്താലയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കര്‍. തിരുവനന്തപുരം മംഗലപുരത്തുവെച്ചാണ് അപകടം കണ്ടത്. ദേശീയപാതയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കര്‍ വാഹനം നിര്‍ത്തി.

വാഹനാപകട സമയത്ത് കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണതാണെന്ന് മനസ്സിലായ സ്പീക്കര്‍ വാഹനത്തില്‍ ഉള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പൈലറ്റ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ സ്പീക്കര്‍ കുഞ്ഞുമായി തൊട്ടടുത്തുള്ള കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ഹോസ്പിറ്റലിലേക്ക് തിരിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. നിലവില്‍ കുഞ്ഞും മാതാപിതാക്കളും അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''