കേരളം

തരി രൂപത്തിലാക്കി കാലില്‍ വെച്ചുകെട്ടി; കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. അഞ്ച് യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. കാലില്‍ വച്ചുകെട്ടിയും ബാഗില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വര്‍ണം. 

തരിരൂപത്തിലാക്കി കാലില്‍ വെച്ചു കെട്ടി ഒളിപ്പിച്ച നിലയിലാണ് ഒരു യാത്രക്കാരനില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്. വയനാട് സ്വദേശി അബ്ദുള്‍ റസാഖ് ആണ് സ്വര്‍ണം കടത്തിയത്. ഒന്നര കിലോയിലധികം സ്വര്‍ണമാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. 

ലഗേജില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. 
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരില്‍ നിന്നാണ് പൊലീസ് സ്വര്‍ണം പിടിച്ചത്. സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരെ സ്വീകരിക്കാനെത്തിയ ഏഴു പേരും ഇവര്‍ വന്ന നാലു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍