കേരളം

മൂന്നേകാല്‍ കോടിയുടെ സ്വര്‍ണം കടത്തി; കരിപ്പൂരില്‍ ഗര്‍ഭിണിയും ഭര്‍ത്താവും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: ദമ്പതികളില്‍ നിന്ന് ഏഴ് കിലോയിലധികം സ്വര്‍ണം പിടികൂടി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്ന എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സഫ്ന അഞ്ച് മാസം ഗര്‍ഭിണിയാണ്. ശരീരത്തിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം പിടികൂടിയത്. അബ്ദുസമദ് 3672 ഗ്രാം സ്വര്‍ണവും സഫ്ന 3642 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കടത്തിയത്.

അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ വേട്ടകളിലൊന്നാണ് ഇത്.  മൂന്നേകാല്‍ കോടി രൂപയുടെ മൂല്യമാണ് കടത്തിയ സ്വര്‍ണത്തിനുള്ളത്. 1.65 കോടി രൂപയുടെ സ്വര്‍ണമാണ് അബ്ദുസമദില്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

വെള്ളിയാഴ്ച 6.26 കിലോഗ്രാം സ്വര്‍ണം ആറ് യാത്രക്കാരില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയിരുന്നു. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്.  ആറ് പേരും ഒരു സംഘത്തില്‍പ്പെട്ടവരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡിആര്‍ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി