കേരളം

ഓണക്കാലത്ത് കെഎസ്ആര്‍ടിസി യാത്രയ്ക്ക് ചെലവേറും; അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ലക്‌സി നിരക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലത്ത് തിരക്കേറുന്നത് അനുസരിച്ച്  കെഎസ്ആര്‍ടിസി യാത്രയ്ക്ക് ചെലവേറും. അന്തര്‍ സംസ്ഥാന സര്‍വ്വീസുകളില്‍ ഫ്ലക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കും.

ഓണക്കാലത്തെ തിരക്ക് മുതലെടുത്ത്, ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ദ്ധനവ് കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാനാണ് തീരുമാനം. 

എസി ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കായിരിക്കും. എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്ലക്സി ചാര്‍ജ് ഈടാക്കും. ഓണത്തോടനുബന്ധിച്ച്  ബാംഗ്ലൂർ, മൈസൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക്  25 അധിക ഷെഡ്യൂളുകൾ കെഎസ്ആർടിസി പ്രഖ്യാപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു