കേരളം

രാത്രിയില്‍ ഡാം തുറക്കുന്നത് ഒഴിവാക്കണം; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമീകരിക്കണം, തമിഴ്‌നാടിന് കേരളത്തിന്റെ കത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്‍ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ല പ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ചു നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. 

വരും ദിവസങ്ങളില്‍ അതിതീവ്ര മഴയാണ് കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് നിലവില്‍ 136 അടിയിലേക്ക് എത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലാണ്. രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം.

അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്ന സാഹചര്യം  ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?