കേരളം

ഇടുക്കി അണക്കെട്ട് തുറന്നു; പുറത്തേക്ക് വിടുന്നത് 50 ഘനയടി വെള്ളം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാം തുറന്നു. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന് സെക്കൻഡിൽ 50 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. 

70 മീറ്റർ ഉയർത്തിയാണ് വെള്ളം തുറന്നുവിട്ടത്. ജലനിരപ്പ് 2384.10 മീറ്റർ എത്തിയതിന് പിന്നാലെയാണ് ഷട്ടർ ഉയർത്തിയത്. 

അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എങ്കിലും പെരിയാറിന്റെ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇടമലയാർ അണക്കെട്ടിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 162 മീറ്റർ പിന്നിട്ടു. ഇടമലയാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അര മീറ്റർ കൂടി ഉയർന്നാൽ ഇന്ന് വൈകീട്ട് ആറ് മണിയോടെ റെഡ് അലർട്ട് പ്രഖ്യാപിക്കും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്