കേരളം

'അതൊരു സിനിമാ പോസ്റ്ററല്ലേ, അങ്ങനെ കണ്ടാല്‍ മതി'; സിപിഎം സൈബര്‍ ആക്രമണത്തെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയ്ക്ക് എതിരെ സിപിഎം സൈബര്‍ അണികള്‍ നടത്തിയ ബഹിഷ്‌കരണ ആഹ്വാനം തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിനിമയുടെ പോസ്റ്റര്‍ സര്‍ക്കാരിന് എതിരല്ലെന്നും പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും  അദ്ദേഹം പറഞ്ഞു. 

'ക്രിയാത്മകമായ വിമര്‍ശനങ്ങളുണ്ടാകും. ഇതൊരു സിനിമയല്ലേ, സിനിമയുടെ പരസ്യമല്ലേ, അതിനെ അങ്ങനെ കണ്ടാല്‍ മതി'-റിയാസ് പറഞ്ഞു.
'എണ്‍പതുകളില്‍ ഒരു സിനിമ വന്നിട്ടുണ്ട്. വെള്ളാനകളുടെ നാട്. ആ സിനിമയില്‍ റോഡ് റോളറുമായി ബന്ധപ്പെട്ട് കുതിരവട്ടം പപ്പു പറയുന്ന ഡൈലോഗ് ഇപ്പോഴും പറയാറില്ലേ. ഇതെന്തായാലും പരസ്യമായി കണ്ടാല്‍ മതി.'- അദ്ദേഹം പറഞ്ഞു.

റോഡുകളെ സംബന്ധിച്ച ദീര്‍ഘകാലത്തെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം എന്നുതന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആഗ്രഹം. അതിനുവേണ്ടി പലനിലയിലുള്ള ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ശരിയായ ഡ്രൈനേജ് സംവിധാനം വേണം. കാലാവസ്ഥയുടെ പ്രശ്‌നമുണ്ട്. റോഡില്‍ ചെലവഴിക്കേണ്ട തുക റോഡില്‍ ചെലവഴിക്കാതെ പോവുകയാണ്. അത് വെച്ചു പൊറുപ്പിക്കാന്‍ പറ്റില്ല. അത്തരം പ്രവണതകളോട് ഒരു തരത്തിലും സന്ധി ചെയ്യാതെ പോകുന്ന സര്‍ക്കാരണ് ഇത്' -റിയാസ് പറഞ്ഞു. 

'തീയേറ്ററുക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ' എന്നായിരുന്നു സിനിമയുടെ പോസ്റ്റര്‍. ഈ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം സൈബര്‍ അണികള്‍ ചിത്രത്തിന് എതിരെ ആക്രമണവുമായി രംഗത്തുവരികയായിരുന്നു. പോസ്റ്റര്‍ സംസ്ഥാന സര്‍ക്കാരിന് എതിരെയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി