കേരളം

ഐസക്കിനെ പിന്തുണച്ച് വി ഡി സതീശന്‍; കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ കിഫ്ബി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല. മസാലബോണ്ടില്‍ ഇടപെടാന്‍ ഇഡിക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എകെജി സെന്റര്‍ ആക്രമണത്തില്‍ മുന്‍മന്ത്രി പി കെ ശ്രീമതിയെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എകെജി സെന്റര്‍ ആക്രമണത്തെക്കുറിച്ചുള്ള ശ്രീമതിയുടെ പരാമര്‍ശത്തെയാണ് വിമര്‍ശിച്ചത്.  പ്രസ്താവനകളില്‍ സ്ത്രീവിരുദ്ധതയുണ്ടെങ്കില്‍ നിരുപാധികം പിന്‍വലിച്ച് മാപ്പുപറയുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ശ്രീമതിക്കെതിരായ പരാമര്‍ശത്തില്‍ വി ഡി സതീശന്‍ മാപ്പുപറയണമെന്ന് ആനിരാജ ആവശ്യപ്പെട്ടിരുന്നു. 

ബഫര്‍സോണ്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയാണ്. സര്‍ക്കാരിന്റെ തെറ്റ് ന്യായീകരിക്കുന്ന ഉപന്യാസമാണ് ഇറക്കിയത്. 2019 ലെ ഉത്തരവ് റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റോഡിലെ കുഴിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ല. എന്നാൽ റോഡില്‍ കുഴിയുണ്ടെന്ന് മന്ത്രിമാര്‍ സമ്മതിക്കുന്നില്ലെന്ന് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

'ഫെമ' ലംഘിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടേണ്ടത് ആര്‍ബിഐ

അതേസമയം കിഫ്ബി കേസിൽ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തനിക്ക്  ഇഡി അയച്ച സമന്‍സ് പിന്‍വലിക്കണമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ആവശ്യപ്പെട്ടു. താന്‍ 'ഫെമ' ലംഘിച്ചിട്ടുണ്ടെങ്കില്‍ ആദ്യം ചൂണ്ടിക്കാട്ടേണ്ടത് ആര്‍ബിഐ ആണ്. ഇ ഡിക്ക് മുന്നില്‍ ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനമല്ല. പാര്‍ട്ടിയുമായി ആലോചിച്ചെടുത്തതാണെന്നും തോമസ് ഐസക് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്