കേരളം

പത്ത് മാസം മുൻപ് ​ഗുണ്ടൽപേട്ടിൽ മറ്റൊരാൾക്കൊപ്പം, വയറുകൂടിയത് വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചെന്ന് സുജിത

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; പ്രസവിച്ചശേഷം കുഞ്ഞിനെ വീട്ടിലെ ശുചിമുറിയിൽ വച്ച് അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവർ ​ഗർഭിണിയാണെന്ന് ഭർത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. വയറു കൂടിയതിനെക്കുറിച്ച് ചോദിച്ചവരോട് വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചെന്നാണ് സുചിത പറഞ്ഞത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത സുജിത ആശുപത്രിയിൽ ചികിത്സയിലാണ്.

പത്തുമാസം മുൻപ് ഭർത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് സുജിത മറ്റൊരാൾക്കൊപ്പം പോയിരുന്നു. തമിഴ്നാട് ഗുണ്ടൽപേട്ടിൽ ഇയാൾക്കൊപ്പം കുറച്ചുനാൾ താമസിക്കുകയും ചെയ്തു. പിന്നീട് പൊലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭർത്താവും അകൽച്ചയിലായിരുന്നു. അതിനാൽതന്നെ സുജിത ഗർഭിണിയായിരുന്നു എന്ന കാര്യം ഭർത്താവ് അറിഞ്ഞിരുന്നില്ല. 

സുജിതയ്ക്കുണ്ടായ ശാരീരികമാറ്റം കണ്ട് ആശാപ്രവർത്തക വിവരം അന്വേഷിച്ചിരുന്നു. വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് വയറ് കൂടുന്നതെന്നാണ് സുജിത മറുപടി പറഞ്ഞ്. അതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടർന്ന് സുജിതയുടെ ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

മങ്കുഴിയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. ബാത്ത്റൂമിൽ കയറിയ സുജിത ഏറെ നേരമായിട്ടും പുറത്തേക്കുവന്നില്ല. സംശയം തോന്നിയ ഭർത്താവ് മുട്ടിവിളിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും സുജിത രക്തസ്രാവം മൂലം അവശയായിരുന്നു. ഭർത്താവ് ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇവർ പ്രസവിച്ച കാര്യം അറിയുന്നത്. ഡോക്ടർ ചോദിച്ചപ്പോൾ ആദ്യം ഇത് നിഷേധിച്ചു. തുടർച്ചയായി ചോദിച്ചപ്പോഴാണ് വീടിന്റെ ശൗചാലയത്തിൽ പ്രസവിച്ചെന്നും കുഞ്ഞിനെ വെള്ളം നിറച്ച കന്നാസിൽ ഉപേക്ഷിച്ചെന്നും സുജിത പറയുന്നത്. ഇതോടെ സംഭവം പോലീസിൽ അറിയിച്ചു. പോലീസിന്‍റെ പരിശോധനയിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ