കേരളം

ആസാദി കാ അമൃത് മഹോത്സവ്: മോഹൻലാലിന് ദേശീയ പതാക കൈമാറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ആസാദി കാ അമൃത് മഹോത്സവിന്റെ ഭാ​ഗമായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് നടൻ മോഹൻലാലിന് ദേശീയ പതാക കൈമാറി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കേരള റീജ്യണൽ ജനറൽ മാനേജർ വിഷ്ണു നായരാണ് മോഹൻലാലിന് ഇന്ത്യൻ മിനിയേച്ചർ ടേബിൾ ഫ്ലാ​ഗ് കൈമാറിയത്. ഹീറോ മോട്ടോകോർപുമായി ചേർന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് രാജ്യത്ത് ഉടനീളം ഇന്ത്യൻ മിനിയേച്ചർ ഫ്ലാ​ഗുകൾ വിതരണം ചെയ്യുന്നത്.

ഹർ ഘർ തിരം​ഗയിൽ പങ്കാളിയായി മോഹൻലാൽ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്.  ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയർത്തുന്നതിന്റെ വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍  ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ