കേരളം

വിവാദ പോസ്റ്റ് പിന്‍വലിച്ചതുകൊണ്ടായില്ല; ജലിലീനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണം; വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാക് അധീന കശ്മീരിനെ അസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കെടി ജലീല്‍ എംഎല്‍എയ്‌ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ളത് കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീര്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാല്‍ രാജ്യദ്രോഹമാണെന്നും മുരളീധരന്‍ പറഞ്ഞു. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും എടുത്തിട്ടുള്ള നിലപാടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു എംഎല്‍എ എടുത്തിട്ടുള്ളത്.അതുകൊണ്ട് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണം. 

ഇദ്ദേഹം ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും മുരളീധരന്‍ പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്