കേരളം

കടയില്‍ നിന്ന് പത്തുലക്ഷം രൂപ കവര്‍ന്നു, മറ്റൊരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ബാഗ് കണ്ടെത്തി; തൊഴിലാളിയെ ചുറ്റിപ്പറ്റി അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: വലപ്പാട് മീഞ്ചന്തയിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച. ദേശീയപാതയോട് ചേര്‍ന്നുള്ള വികെഎസ് ട്രേഡേഴ്‌സ് എന്ന മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്ന് പത്തുലക്ഷത്തോളം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. 

രാവിലെ ഏഴുമണിയോടെയാണ് കടയുടമ കവര്‍ച്ച നടന്ന വിവരം അറിയുന്നത്. സിഗററ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ നല്‍കാനുള്ള പണം സൂക്ഷിച്ചിരുന്ന രണ്ടു ബാഗാണ് കവര്‍ന്നത്. അലമാരക്ക് മുകളിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്.

വലപ്പാട് പൊലീസ് നടത്തിയ തിരച്ചിലില്‍ മീഞ്ചന്തയിലെ മറ്റൊരു കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് രണ്ട് ബാഗുകളും കണ്ടെത്തി. പണം എടുത്ത ശേഷം ബാഗുകള്‍ അവിടെ തന്നെ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

അതേ സമയം സമീപത്തെ ഹോട്ടലില്‍ പണിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളി ഇന്നലെ വൈകീട്ടോടെ നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന മുറിയിലും ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു

'വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം' എന്ന പ്രയോഗം വേണ്ട; യെച്ചൂരിയുടേയും ദേവരാജന്റെയും പ്രസംഗം വെട്ടി ദൂരദര്‍ശന്‍