കേരളം

'പ്രേമം' പാലത്തില്‍ കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തി; എക്‌സൈസിനെ കണ്ടതോടെ പൊതി കൗണ്‍സിലറുടെ വീട്ടിലേക്ക് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രേമം സിനിമ ചിത്രീകരിച്ചതിലൂടെ പ്രശസ്തമായ തോട്ടക്കാട്ടുകര അക്വഡേറ്റില്‍ കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിയെ യുവാവ് പിടിയില്‍. കടുങ്ങല്ലൂര്‍ കടേപ്പിള്ളി നാലുസെന്റ് ലക്ഷം വീട് കോളനിയില്‍ മിഥുന്‍ രാജിനെ(25)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. ഇയാളില്‍ നിന്നും 117 ഗ്രാം കഞ്ചാവും പിടികൂടി. എക്‌സൈസ് സംഘത്തെ കണ്ടതോടെ കഞ്ചാവ് പൊതി അക്വഡേറ്റില്‍ നിന്നും താഴെയുള്ള നഗരസഭ കൗണ്‍സിലറുടെ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. 

കൗണ്‍സിലര്‍ ടിന്റു രാജേഷിന്റെ വീട്ടുമുറ്റത്തേക്കാണ് പ്രതി കഞ്ചാവുപൊതി എറിഞ്ഞത്. എന്നാല്‍ വീടിന് മുന്നിലെ റോഡിലാണ് പൊതി വീണത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് പിടികൂടുകയായിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ