കേരളം

വില 44.98 ലക്ഷം; ശബരിമല അയ്യപ്പന് 107.75 പവന്‍ സ്വര്‍ണമാല സമർപ്പിച്ച് ഭക്തൻ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്. പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത വ്യക്തിയാണ് മാല സമർപ്പിച്ചത്.

വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ വ്യക്തി സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ശബരിമലയില്‍ ദർശനം നടത്താൻ എത്തിയത്. ദർശനത്തിന് പിന്നാലെ നടയില്‍ ലെയര്‍ ഡിസൈനിലുള്ള സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു.

ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും കണക്കാക്കിയാല്‍ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്