കേരളം

വിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന സമരം തുടരും. പ്രശ്നങ്ങൾ പരിഹരിക്കാന്‍ മത്സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ഒരാഴ്ചയ്ക്കകം ചര്‍ച്ച നടത്താൻ ധാരണയായിട്ടുണ്ട്. ഫിഷറീസ് മന്ത്രിയുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

ആവശ്യങ്ങള്‍ നടപ്പായെങ്കില്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒന്‍പതംഗ സംഘമാണ് ചര്‍ച്ചയ്ക്കെത്തിയത്.  

ഫിഷറീസ് മന്ത്രി നടത്തിയ ചര്‍ച്ച പൊസിറ്റീവാണെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി. തങ്ങൾ ചൂണ്ടിക്കാട്ടിയ ഏഴിൽ അഞ്ച് ആവശ്യങ്ങളിൽ ധാരണയായിട്ടുണ്ട്. 

ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുന്‍പ് ഇത് സാധ്യമാകുമെന്നാണ് അറിയിച്ചത്. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കുമെന്നും ലത്തീൻ അതിരൂപത വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍