കേരളം

ഭാവന ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു; കരുത്തിന്റെ ഉത്തമ ഉദാഹരണം: മഞ്ജു വാര്യര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജീവിതത്തില്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയിരിക്കുന്ന വ്യക്തിയാണ്് ഭാവനയെന്ന് മഞ്ജു വാര്യര്‍. സ്ത്രീയുടെ കരുത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമമായ ഉദാഹരണമാണ് ഭാവനയെന്നും മഞ്ജു പറഞ്ഞു. ഭാവന അഭിനയിച്ച മൈക്രോ ചെക്കിന്റെ പരസ്യ ചിത്രമായ 'ദി സര്‍വൈവല്‍' പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. സിനിമയിലേക്ക് സജീവമായി തിരിച്ചുവരുന്ന ഭാവനയ്ക്ക് എല്ലാ ആശംസകളും നേരുന്നെന്നും മഞ്ജു പറഞ്ഞു. 

അന്താരാഷ്ട്രതലത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ സഹസ്ഥാപനമായ മൈക്രോ ചെക്കിന്റെ സര്‍വൈവല്‍ ക്യാമ്പയിന്റെ ഭാഗമായാണ് പരസ്യ ചിത്രം പുറത്തിറക്കിയത്. 

സ്താനാര്‍ബുദം തടയുന്നതിനായി വീടുകളിലെത്തി പരിശോധന നടത്തുന്ന ക്യാമ്പയിനാണ് ദി സര്‍വൈവല്‍. ആദ്യഘട്ടത്തില്‍ സ്തനാര്‍ബുദ പരിശോധനയും അതിനോടൊപ്പം സര്‍വൈക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിങ്ങുമാണ് ക്യാമ്പയിനില്‍ നടത്തുക. ഭാവിയില്‍ മറ്റ് അര്‍ബുദങ്ങളുടെ സ്‌ക്രീനിങ്ങുകളും ഉള്‍പ്പെടുത്തും. 

ക്യാമ്പയിന്റെ ഭാഗമായി കുറഞ്ഞ ചെലവിലാണ് ലിക്വിഡ് ക്രിസ്റ്റല്‍ കോണ്‍ടാക്ട് തെര്‍മോഗ്രാഫി എന്ന നൂതന പരിശോധന രീതി നടത്തുന്നത്. മാമോഗ്രാമിന് തുല്യമായ 80 ശതമാനത്തിന് മുകളില്‍ കൃത്യമായ ഫലം ലഭിക്കുന്ന, പരിശോധനയില്‍ നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേകിത വിദ്യയാണ് ലിക്വിഡ് ക്രിസ്റ്റര്‍ കോണ്‍ടാക്ട് തെര്‍മോഗ്രാഫി. മാമോഗ്രാം പോലെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നുള്ളത് ഈ സാങ്കേതിക വിദ്യയെ കൂടുകല്‍ വ്യത്യസ്തവും സുരക്ഷിതവുമാക്കുന്നുണ്ട്. പതിനഞ്ച് മിനിട്ടിനുള്ളില്‍ പരിശോധന പൂര്‍ത്തിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നു?; സൂചനയുമായി പവാര്‍, അഭ്യൂഹങ്ങള്‍ ശക്തം

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം മെയ് 20ന് ശേഷം?, ആറു സൈറ്റുകളിലൂടെ ഫലം അറിയാം, വിശദാംശങ്ങള്‍

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക

ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്‌സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം