കേരളം

ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും; സെപ്റ്റംബര്‍ രണ്ടുമുതല്‍ അവധി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ( ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍) ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, സ്‌പെഷല്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.

എല്‍പി സ്‌കൂള്‍ പരീക്ഷകള്‍ 28 മുതലാണ് നടക്കുക. കൂളിങ് ഓഫ് സമയം ഉള്‍പ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിള്‍ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷകള്‍ അവസാനിക്കുന്നത്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് നടത്തുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം