കേരളം

കനത്ത മഴ; മലപ്പുറത്തും പാലക്കാടും മലവെള്ളപ്പാച്ചില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പാലക്കാടും മലപ്പുറത്തും കനത്ത മഴ. രണ്ട് ജില്ലകളിലും മലവെള്ളപ്പാച്ചിലുണ്ടായി. വീടുകളില്‍ വെള്ളം കയറി. മണ്ണാര്‍ക്കാട് മേഖലയിലാണ് പാലക്കാട് ജില്ലയില്‍ കനത്ത മഴ പെയ്തത്. മലപ്പുറത്ത് കരുവാരക്കുണ്ട് മേഖലയിലാണ് കനത്ത മഴ. 

പാലക്കാട് ജില്ലയില്‍ അമ്പലപ്പാറ, മൈലാംപാടം, പൊതുവപ്പാടം പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അയിരൂര്‍ തോട് കരകവിഞ്ഞു. വനമേഖലയില്‍ നിന്ന് കൂടുതലായി വെള്ളം താഴേക്ക് ഒഴുകി എത്തുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ടുകളുണ്ട്. പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്.

അതിനിടെ വനമേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ സ്ഥിരീകരണം വന്നിട്ടില്ല. 

മലപ്പുറത്ത് സൈലന്റ് വാലിയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കരുവാരക്കുണ്ട് ഭാഗത്ത് ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. 

മുള്ളറ, ചേരി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. മാമ്പറ്റ പാലത്തിന് മുകളില്‍ വെള്ളം കയറി. വ്യാപകമായ കൃഷി നാശമുണ്ടായതാണ് പ്രാഥമിക നിഗമനം. വെള്ളം കയറുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'