കേരളം

കൊട്ടിയൂരില്‍  ഉരുള്‍പൊട്ടിയെന്ന് സംശയം; ബാവലി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ ഉരുള്‍പൊട്ടിയെന്നു സംശയം. ബാവലി പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ ഉരുള്‍പൊട്ടിയെന്നു സംശയിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്തിരുന്നു. രാത്രി 7.30ഓടെയാണ് പുഴയില്‍ വെള്ളം ഉയരുന്നതായി കണ്ടത്. ഇതേത്തുടര്‍ന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധനയും നിരീക്ഷണവും നടത്തി.

കൊട്ടിയൂര്‍ ടൗണിന് സമീപത്തെ പാലത്തിന്റെ മുകളില്‍ വരെ വെള്ളം ഉയര്‍ന്നു. പാമ്പറപ്പാന്‍ പാലത്തിന് മുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്