കേരളം

നാലുവയസ്സുകാരന്റെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു; ആദിവാസി ബാലനോട് ക്രൂരത; അമ്മയും സുഹൃത്തും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: അട്ടപ്പാടിയില്‍ നാലുവയസ്സുള്ള ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് പൊള്ളലേല്‍പ്പിച്ചത്. 

സംഭവത്തില്‍ അമ്മ രഞ്ജിതയേയും രണ്ടാനച്ഛന്‍ ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. 

കുട്ടിയുടെ കാല്‍പ്പാദത്തിന്റെ അടിഭാഗം പൂര്‍ണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. 

കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛന്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗന്‍വാടിയില്‍ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നു പറഞ്ഞാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ