കേരളം

എറണാകുളം പിടിച്ച് കാനം പക്ഷം; കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് കരുക്കള്‍ നീക്കിയതോടെ മത്സരത്തിലേക്ക് കടന്ന, സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് ജയം. സ്ഥാനം ഒഴിഞ്ഞ ജില്ലാ സെക്രട്ടറി പി രാജു നിര്‍ദേശിച്ച കെ എന്‍ സുഗതനെ പരാജയപ്പെടുത്തി കാനം പക്ഷത്ത് നിന്നുള്ള കെ എം ദിനകരന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 51 അംഗ കൗണ്‍സിലില്‍ 28 വോട്ട് നേടിയാണ് കെ എം ദിനകരന്‍ വിജയിച്ചത്. കെ എന്‍ സുഗതന് 23 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് കരുക്കള്‍ നീക്കിയതോടെ,ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പിച്ചിരുന്നു. എതിര്‍പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ജില്ലാ കൗണ്‍സില്‍ ഏതുവിധത്തിലും പിടിച്ചെടുക്കാന്‍ കാനം പക്ഷം തുടക്കം മുതല്‍ തന്നെ ചരടുവലികള്‍ തുടങ്ങിയിരുന്നു. 14 മണ്ഡലം കമ്മിറ്റികളില്‍ ഒന്‍പതും പിടിച്ചെടുത്തതോടെ, ജില്ലാ കൗണ്‍സില്‍ പിടിക്കാന്‍ ആത്മവിശ്വാസത്തോടെയാണ് കാനം പക്ഷം കോപ്പുകൂട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ

കാസർകോട് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടി ലൈം​ഗികാതിക്രമത്തിന് ഇരയായി, മെഡിക്കൽ റിപ്പോർട്ട്

'മമ്മൂട്ടിയോട് ആരാധനയും ബഹുമാനവും പേടിയും; നിവൃത്തിയുണ്ടായിരുന്നെങ്കിൽ 'തലവൻ' റിലീസ് മാറ്റുമായിരുന്നു'

നാരുകളാൽ സമ്പുഷ്ടം; അമിതവണ്ണം കുറയ്‌ക്കാൻ ഇവയാണ് ബെസ്റ്റ്