കേരളം

തൊടുപുഴയിൽ ഉരുൾപൊട്ടലിൽ വീട് തകർന്നു; ഒരു മരണം, നാല് പേർ മണ്ണിനടിയിൽ 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ : തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ വീട് തകർന്നു. ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ‌, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ആദിദേവ് എന്നിവർ മണ്ണിനടിയിൽപെട്ടു. തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു. മറ്റ് നാല് പേർക്കുള്ള തിരച്ചിൽ നടക്കുകയാണ്. 

കുടയത്തൂർ സംഗമം കവലക്ക് സമീപം പുലർച്ചെ നാല് മണിയോടെ ആണ് സംഭവം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിൽപ്പെട്ട നാല് പേർക്കായുള്ള രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. 

ഇന്നലെ രാത്രി പ്രദേശത്ത് കനത്ത മഴയായിരുന്നു. എന്നാൽ ഇപ്പോൾ മഴ ശമിച്ചിട്ടുണ്ട്. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്