കേരളം

കെ സുരേന്ദ്രന്‍ പ്രതിയായ കുഴല്‍പ്പണ കേസില്‍ അനുകൂല ഇടപെടല്‍ വേണം; മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്ത് പുറത്ത്

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ കുഴല്‍പ്പണ കേസില്‍ അനുകൂല ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്ത്. 2021 ജൂണ്‍ 10ന് അയച്ച കത്താണ് പുറത്തുവന്നത്. കത്തിനൊപ്പം ബിജെപി നേതാക്കളുടെ നിവേദനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരവെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് പുറത്തുവന്നിരിക്കുന്നത്. 

കെ സുരേന്ദ്രന്‍ പ്രതിയായ കൊടകര കുഴല്‍പ്പണ കേസ്, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടങ്ങിയവ രാഷ്ട്രീയ പ്രേരിതമാണെന്നും ജനാധിപത്യ ധ്വംസനമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതില്‍ അനുകൂല നപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. 

ബിജെപി നേതാക്കള്‍ തനിക്ക് നേരിട്ട് ഒരു നിവേദനം നല്‍കിയെന്നും നിവേദനത്തില്‍ പൊലീസിനെതിരെ ചില ആരോപണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ടെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ ഉചിതമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ഗവര്‍ണറുടെ കത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍