കേരളം

'സ്പീക്കര്‍ പദവി രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യം, കോടിയേരിയുടെ ചരമക്കുറിപ്പ് വായിക്കുന്നത് പ്രയാസം'; എ എന്‍ ഷംസീര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പീക്കര്‍ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍. സ്പീക്കര്‍ പദവിയില്‍ ആദ്യമായി നിയമസഭ നിയന്ത്രിക്കാന്‍ പോകുന്ന വേളയിലാണ് എ എന്‍ ഷംസീറിന്റെ പ്രതികരണം.

'സ്പീക്കര്‍ പുതിയ ഒരു റോള്‍ ആണല്ലോ. സിനിമയില്‍ ഓരോരുത്തരും ഓരോ കാലഘട്ടത്തില്‍ ഓരോ റോള്‍ അഭിനയിക്കാറുണ്ട്. ഇപ്പോള്‍ എന്നെ ഏല്‍പ്പിച്ച റോള്‍ സ്പീക്കര്‍ പദവിയാണ്. സ്പീക്കര്‍ ഒരു ഭരണഘടനാ പദവിയാണ്. ആ റോള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ മുന്‍ഗാമികള്‍ ശ്രമിച്ചു. ഞാന്‍ അത്തരത്തില്‍ നല്ലരീതിയില്‍ സഭ നടത്തി കൊണ്ടുപോകാന്‍ ശ്രമിക്കും.'- ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്ന് എന്നെ അലട്ടുന്ന ഒരു പ്രശ്‌നമുണ്ട്. ഇന്ന് ചരമക്കുറിപ്പ് വായിക്കേണ്ടതുണ്ട്. എന്റെ രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമക്കുറിപ്പ് വായിക്കേണ്ട സാഹചര്യം ഉണ്ട് എന്നതാണ്. അത് വ്യക്തിപരമായി എനിക്ക് പ്രയാസവും സംഘര്‍ഷവും ഉണ്ടാക്കുന്നതാണ്'- ഷംസീര്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു