കേരളം

ഓട്ടോയിൽ കാട്ടിറച്ചി വെച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. പട്ടികജാതി, പട്ടികവർഗ കമീഷൻറെ ഉത്തരവ്​ പ്രകാരം​ മുൻ വൈൽഡ്​ ലൈഫ്​ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസിന്റെ നടപടി. 

ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന്​ ആരോപിച്ചാണ് ഇടുക്കി ഉപ്പുതറ കണ്ണംപടിമുല്ല പുത്തൻപുരക്കൽ സരുൺ സജിയെ(24) കുടുക്കിയത്​.​ ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ രാഹുൽ, കിഴുകാനം ഫോറസ്റ്റ്​ ഓഫിസർ അനിൽകുമാർ, ബീറ്റ്​ ഫോറസ്റ്റ്​ ഓഫിസർമാരായ ലെനിൻ, ജിമ്മി, ഷിജിരാജ്​, ഷിബിൻ ദാസ്​, മഹേഷ്​, ഫോറസ്റ്റ്​ വാച്ചർമാരായ മോഹനൻ, ജയകുമാർ, സന്തോഷ്​, ഗോപാലകൃഷ്ണൻ, ഭാസ്കരൻ, ലീലാമണി എന്നിവർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പുകളും ദേഹോപദ്രവം ഏൽപിക്കൽ, തെളിവ്​ നശിപ്പിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്​. 

സെപ്റ്റംബർ 20നാണ് സംഭവം നടന്നത്. കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിയെ അറസ്റ്റ്​ ചെയ്ത് മർദ്ദിക്കുകയായിരുന്നു. സരുണിനെ കുടുക്കാൻ വനം ഉദ്യോഗസ്ഥർ ഇറച്ചി ഓട്ടോയിൽ കൊണ്ടുവെച്ചതാണെന്നും മഹസർ കെട്ടിച്ചമച്ചതാണെന്നും വനംവകുപ്പ്​ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് കുറ്റക്കാരായ ഏഴ്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​​ ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു