കേരളം

ഗവര്‍ണറെ മാറ്റാനുളള ബില്‍ നിയമസഭയില്‍; എതിര്‍പ്പ് ഉന്നയിച്ച് പ്രതിപക്ഷം; ലോക്കല്‍ സെക്രട്ടറിയെ പോലും ചാന്‍സലറാക്കാം

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിക്കുന്നത്. ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

ഗവര്‍ണര്‍മാര്‍ക്ക് പകരം അക്കാദമിക് വിദഗ്ധരെ ചാന്‍സലര്‍ പദവിയില്‍ കൊണ്ടുവരണമെന്നാണ് ബില്ലിലെ ആവശ്യം.യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സുപ്രീം കോടതി വിധികള്‍ക്കും വിരുദ്ധമായ ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. 
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള  പൂര്‍ണ
അധികാരം നിയമസഭയ്ക്കുണ്ട്. പക്ഷെ പകരം എന്ത് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സതീശന്‍ ചോദിച്ചു. കമ്യൂണിസ്റ്റ് വത്കരണമാണ് ഈ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ നടത്തുന്നത്. വിസിയായി നിയമിക്കുമ്പോള്‍ എന്തായിരിക്കണം യോഗ്യത എന്നതുപോലും ഈ ബില്ലില്‍ പറയുന്നില്ല. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ചാന്‍സലറായി കൊണ്ടുവരാവുന്ന രീതിയില്‍ സര്‍ക്കാരിന് സര്‍വകലാശാലയുടെ ഓട്ടോണമിയില്‍ പൂര്‍ണമായി ഇടപെടാന്‍ കഴിയുന്ന രീതിയിലാണ് നിയമം. വിസിയുടെ നിയമന കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളൊന്നും ബില്ലില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.   

ബില്ലില്‍ നിരവധി നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. നിയമനാധികാരി സര്‍ക്കാരാവുമ്പോള്‍ സര്‍ക്കാരിലെ മന്ത്രി ചാന്‍സലര്‍ക്ക് കീഴില്‍ പ്രോ ചാന്‍ലറാകുന്നത് ചട്ടലംഘനമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'