കേരളം

കൊറിയര്‍ കവര്‍ എന്ന വ്യാജേന ലഹരി കടത്ത്; പാലക്കാട് നാലുപേര്‍ പിടിയില്‍; കോട്ടയത്ത് 21 കാരനും അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട്ടും കോട്ടയത്തും വന്‍ ലഹരിവേട്ട. പാലക്കാട് വാഹനപരിശോധനയ്ക്കിടെ 150 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കള്‍ പിടിയിലായി. അലയനല്ലൂര്‍ സ്വദേശികളായ ഹാരിസ്, ദിനേശ്, സജു, ഷെറിന്‍ എന്നിവരാണ് പിടിയിലായത്. 

കൊറിയര്‍ കവര്‍ എന്ന വ്യാജേന വാഹനത്തില്‍ ലഹരി കടത്തുമ്പോഴാണ് ഇവര്‍ പിടിയിലായത്. ട്രിനിറ്റി ആശുപത്രിക്ക് സമീപത്തുവെച്ചാണ് വാഹനം പൊലീസ് തടഞ്ഞത്. ലഹരി മരുന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.

കോട്ടയത്ത് എംഡിഎംയുമായി 21 കാരനായ യുവാവ് പിടിയിലായി. മുട്ടമ്പലം സ്വദേശി സനല്‍ സന്തോഷ് ആണ് എക്‌സൈസിന്റെ പിടിയിലായത്. 0.05 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എക്‌സൈസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം