കേരളം

കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല; ചെയ്‌സിങ്; കാറില്‍ രഹസ്യ അറ ഉണ്ടാക്കി 150 കിലോ ചന്ദനം കടത്താന്‍ ശ്രമം; വാളയാറില്‍ യുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനം പിടികൂടി. വാളയാറില്‍ വച്ചാണ് ഇവ പിടിച്ചെടുത്തത്. സംഭവവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. വല്ലപ്പുഴ സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെയാണ് എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടിയത്. 

കാറിന്റെ പ്ലാറ്റ്‌ഫോമിലുണ്ടാക്കിയ രഹസ്യ അറയിലാണ് ചന്ദന മുട്ടികള്‍ സൂക്ഷിച്ചിരുന്നത്. സേലത്തു നിന്ന് തൃത്താല ഭാഗത്തേക്കാണ് യുവാക്കള്‍ ചന്ദനം കടത്താന്‍ ശ്രമിച്ചത്.  

വാളയാര്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനക്കിടെയാണ് സംഘത്തെ പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടിയത്. 

വൈസ് പാര്‍ക്കിന് സമീപത്ത് വച്ച് കാര്‍ തടഞ്ഞു. പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഇറങ്ങി ഓടി. പുഴ ലക്ഷ്യമിട്ട് ഓടിയ ഇരുവരേയും എക്‌സൈസ് സംഘം ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്