കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; ഏറനാട്, ഇന്റർസിറ്റി ട്രെയിനുകൾ ഇന്ന് ഓടില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചാലക്കുടിക്കും കറുകുറ്റിക്കും ഇടയിൽ ഗർഡർ മാറ്റുന്നത് അടക്കമുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും ഏതാനും ചില ട്രെയിനുകൾ റദ്ദാക്കി. നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഓടില്ല. ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റിയും റദ്ദാക്കിയിട്ടുണ്ട്.

കൊച്ചുവേളി യാർഡിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 12 വരെ 21 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കൊച്ചുവേളി- ചണ്ഡീ​ഗഢ് സൂപ്പർ ഫാസ്റ്റ് ഇന്ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും.

ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ആറു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12 നാകും പുറപ്പെടുക. കൊച്ചുവേളി-കോര്‍ബ സൂപ്പര്‍ഫാസ്റ്റ് രണ്ടു മണിക്കൂര്‍ വൈകി 8.15 നാകും കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുകയെന്നും റെയില്‍വേ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്