കേരളം

ബൈക്കിലെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പാറശ്ശാല: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. തിരുപ്പുറം ദര്‍ഭവിളാകത്ത് എസ്എല്‍ നിവാസില്‍ സുമേഷ് (32) നെയാണ് പൊഴിയൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇടറോഡില്‍ വച്ച് ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം അറിയിച്ചു. തുടര്‍ന്ന് പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. പൊലീസ് സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ പൂവാര്‍ പൊലീസ് സ്റ്റേഷനില്‍ നാലോളം കേസുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി