കേരളം

സെമിയില്‍ എത്തിയ ഫ്രഞ്ച് ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; അംബാസഡറുമായി കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ടീമിനുള്ള അഭിനന്ദനം, കേരളം സന്ദര്‍ശിക്കുന്ന ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയിനെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ വച്ചാണ് മുഖ്യമന്ത്രി ഫ്രഞ്ച് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. 

ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കാനുള്ള  സന്നദ്ധത ഫ്രാന്‍സ് അറിയിച്ചതായി ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. യുകെ കഴിഞ്ഞാല്‍ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തുന്നത് ഫ്രാന്‍സില്‍ നിന്നാണ്. സെപ്തംബര്‍ മാസത്തില്‍ ഫ്രാന്‍സില്‍ നടന്ന പാരിസ് ടോപ് റെസ ഫെയറില്‍ പങ്കെടുത്തപ്പോള്‍ ആ രാജ്യം കേരളാ ടൂറിസത്തിന് നല്‍കിയ സ്വീകരണം മികച്ചതായിരുന്നു. 

ഫ്രഞ്ച് സംസ്‌ക്കാരത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും വടക്കന്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളവുമായി സഹകരിക്കാനുള്ള ഫ്രാന്‍സിന്റെ സന്നദ്ധത ചരിത്രപരമായ ബന്ധപ്പെടുത്തല്‍കൂടിയാണ്.   
കോവിഡിനു ശേഷം അന്താരാഷ്ട്ര വിനോദ സഞ്ചാരം തിരിച്ചെത്തുമ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുകയാണെന്ന മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത